
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സ്റ്റാർട്ടപ്പ് സെൽ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ഐഡിയ പിച്ചിംഗ് മത്സരം നടത്തുന്നു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കോളേജ് ലെവൽ,സോണൽ ലെവൽ,സംസ്ഥാന ലെവൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി മത്സരങ്ങളുണ്ടാവും. സംസ്ഥാന ലെവലിൽ വിജയിക്കുന്നവർക്ക് സർവകലാശാല സ്റ്റാർട്ടപ്പ് ഗ്രാന്റുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |