
ശാസ്ത്രത്തിലും ആരോഗ്യമേഖലയിലുമുള്ള ധാർമ്മികവും നിയമപരവുമായ സാമൂഹിക പ്രത്യാഘാതങ്ങളെ വിലയിരുത്തുന്ന പഠന മേഖലയാണ് ബയോഎതിക്‌സ്. പാശ്ചാത്യ രാജ്യങ്ങളിൽ ബയോഎതിക്‌സ് വിദ്യാഭ്യാസം ഏറെ പരോഗമിച്ചു. ഈ രംഗത്ത് ഇന്ത്യയിലെ മുൻനിര പഠന-ഗവേഷണ സ്ഥാപനമാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല. പ്രൊഫ. എൻ.ആർ മാധവമേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്‌സ് ആൻഡ് പ്രോട്ടോക്കോൾ മുഖേനയാണ് കുസാറ്റിലെ എം.എസ്.സി ബയോഎതിക്‌സ് നടത്തപ്പെടുന്നത്. ഏകദേശം 75,000 രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.
സവിശേഷതകൾ
1.അന്തർവിദ്യാഭ്യാസ സമന്വയം:ആരോഗ്യപരിപാലനം,ജീവശാസ്ത്രം,നിയമം,ഗവേഷണ നൈതികത എന്നിവയുമായി സംയോജിതമായ പഠനം.
2.പ്രായോഗിക പഠനം:കേസ് സ്റ്റഡികൾ,ചർച്ചകൾ,ഡിബേറ്റുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് യഥാർത്ഥ സാഹചര്യങ്ങളിൽ ധാർമ്മികമായ വെല്ലുവിളികളെ നേരിടാം.
3.വിദഗ്ദ്ധരായ അദ്ധ്യാപകരും ഗവേഷണ അവസരങ്ങളും:നൂതന ഗവേഷണങ്ങൾ,ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം,ബയോഎതിക്‌സിലെ പുതിയ പ്രവണതകളിൽ പരിശീലനം എന്നിവ.
4.ഉയർന്ന കരിയർ സാദ്ധ്യതകൾ:അക്കാഡമിക് മേഖല,ഗവേഷണ സ്ഥാപനങ്ങൾ,ആരോഗ്യപരിപാലനം,ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ തൊഴിൽ സാദ്ധ്യത.
കരിയർ
ബയോഎതിക്‌സ് വിദഗ്ദ്ധർ:ഗവേഷണ സ്ഥാപനങ്ങൾ,ആശുപത്രികൾ,ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയിൽ ഉപദേശകരായി പ്രവർത്തിക്കാം.
പബ്ലിക് ഹെൽത്ത് അനലിസ്റ്റുകൾ/മഹാമാരി വിദഗ്ദ്ധർ:ആരോഗ്യരംഗത്തെ നയങ്ങൾ രൂപീകരിക്കാൻ.
ബയോമെഡിക്കൽ എതിക്‌സ് കോ-ഓർഡിനേറ്റർമാർ:ഗവേഷണ സ്ഥാപനങ്ങളിലും ക്ലിനിക്കൽ പരീക്ഷണങ്ങളിലും ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കാൻ.
എതിക്‌സ് ഓഫീസർമാർ/സുരക്ഷാ ഉദ്യോഗസ്ഥർ:ഗവേഷണ-ശാസ്ത്രശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ.
നയപരിശോധകരും നിയമ ഉപദേശകരും:ഐ.സി.എം.ആർ,സി.എസ്.ഐ.ആർ,ബി.സി.ഐ പോലുള്ള സ്ഥാപനങ്ങൾക്ക് നിയമ-ധാർമിമ്മിക മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ.
യോഗ്യത
അപേക്ഷകർ,താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും മേഖലയിൽ ബിരുദം ഉള്ളവരായിരിക്കണം.
ജീവശാസ്ത്രം (സുവോളജി,ബോട്ടണി,ബയോടെക്‌നോളജി,മൈക്രോബയോളജി,മറൈൻ ബയോളജി,ഫിഷറീസ്),അഗ്രികൾച്ചറൽ സയൻസ്,മെഡിക്കൽ സയൻസ് (എം.ബി.ബി.എസ്, ബി.ഡി.എസ്),നിയമം,ഫാർമസി (ബി.ഫാം),വെറ്ററിനറി സയൻസ് (ബി.വി.എസ്),ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (ബി.എച്ച്.എ). കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (കുസാറ്റ് ക്യാറ്റ്),ഗ്രൂപ്പ് ഡിസ്‌കഷൻ,അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്സൈറ്റ്: https://admissions.cusat.ac.in/. ഫോൺ:8078019688.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |