
തിരുവനന്തപുരം: ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ തീയതി പി.എസ്.സി പ്രഖ്യാപിച്ചു. മെയ് 24നും ജൂൺ 28നും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടത്തുക. വിശദവിവരങ്ങൾ മെയ്,ജൂൺ മാസങ്ങളിലെ പരീക്ഷാകലണ്ടറുകളിൽ ലഭിക്കും.
അഭിമുഖം
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)
(പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 87/2024) തസ്തികയിലേക്ക് ഏപ്രിൽ 2ന് രാവിലെ 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (എൽ.സി/എ.ഐ.),(കാറ്റഗറി നമ്പർ 725/2023) തസ്തികയിലേക്ക് ഏപ്രിൽ 3ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ്
പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (പോളിടെക്നിക്കുകൾ),(കാറ്റഗറി നമ്പർ 126/2023) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 24ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023) തസ്തികയിലേക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ട് (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റിയൂട്ട്),(കാറ്റഗറി നമ്പർ270/2020) തസ്തികയിലേക്കും 25ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 700/2022) തസ്തികയുടെ
ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് മാർച്ച് 26ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |