SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 PM IST

എൻജിനിറിംഗിന് ഓപ്ഷൻ നൽകുമ്പോൾ 

d

കീം 2025 എൻജിനിറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷമുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്. ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് നാറ്റ റിസൾട്ടിനുശേഷം പ്രസിദ്ധീകരിക്കും. ഫാർമസി പ്രവേശന പരീക്ഷ റാങ്ക് വിലയിരുത്തിയാണിത്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്,ബി.ഡി.എസ്,അലൈഡ് ഹെൽത്ത്,അഗ്രിക്കൾച്ചർ,വെറ്ററിനറി,ഫിഷറീസ് സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. പ്ലസ് ടു തലത്തിൽ സംസ്‌കൃതം പഠിച്ചവർക്ക് ആയുർവേദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എട്ട് മാർക്കിന്റെ വെയിറ്റേജുണ്ടാവും. 86,549 പേരാണ് പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. 67,705 പേരുടെ എൻജിനിറിംഗ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എൻട്രൻസ് വിഭാഗത്തിൽ 33,425 പേർ പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.

വസ്തുനിഷ്ഠമായി ഓപ്ഷൻ നൽകുകയാണ് അടുത്ത നടപടി. ശ്രദ്ധയോടെ ചെയ്യണം,വിദ്യാർത്ഥികൾ താത്പര്യമുള്ള ബ്രാഞ്ച്,കോളേജുകൾ എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകണം. ഒരാൾക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം. താത്പര്യമില്ലാത്ത കോളേജുകൾ,ബ്രാഞ്ചുകൾ എന്നിവ ഒഴിവാക്കണം. എൻജിനിറിംഗ് രംഗത്തുള്ള സാങ്കേതിക വളർച്ച,ഇന്നോവേഷൻ,ഭാവി,തൊഴിലുകൾ,ഫീ ഘടന എന്നിവ മനസിലാക്കിയിരിക്കണം. പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.inലൂടെ ഓൺലൈനായി ഓപ്ഷൻ നൽകാം.

ഏത് എൻജിനിറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കണം. ഫിസിക്സ്,മാത്തമാറ്റിക്സ് എന്നിവയിൽ താത്പര്യമുള്ളവർ എൻനിയറിംഗ് തിരഞ്ഞെടുക്കാം. 55 ഓളം എൻജിനിറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19ഉം. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റഷൻ,സിവിൽ,മെക്കാനിക്കൽ,പ്രൊഡക്ഷൻ എൻജിനിറിംഗിലും സമാന ബ്രാഞ്ചുകളുണ്ട്.

ഏത് എൻജിനിറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്മെന്റ് കമ്പ്യൂട്ടർ,ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിറിംഗ് ബ്രാഞ്ചുകളായ സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്,ഐ.ടി ബ്രാഞ്ചുകൾക്ക് സാദ്ധ്യതകളുണ്ട്. പക്ഷേ,ഉപരിപഠനമോ, സ്പെഷ്യലൈസേഷനോ,സ്കിൽ വികസന കോഴ്സുകളോ ബിരുദ ശേഷം വരും നാളുകളിൽ ആവശ്യമായി വരും.

കെമിസ്ട്രിയിൽ താത്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിറിംഗും,ബയോളജിയോട് അഭിമുഖ്യമുള്ളവർക്ക് ഡയറി സയൻസ് ആൻഡ് ടെക്നോളജി,അഗ്രിക്കൾച്ചർ, ബയോടെക്നോളജി,ബയോമെഡിക്കൽ,ഫുഡ് ടെക്നോളജി,ഫുഡ്,എൻവിറോണ്മെന്റൽ എൻജിനിറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. മറൈൻ എൻജിനിറിംഗ്,സേഫ്റ്റി ആൻഡ് ഫയർ,ഷിപ്പ് ബിൽഡിംഗ് ആൻഡ് നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.

കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം,ഫാക്കൽറ്റി,വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം,പ്ലേസ്മെന്റ്,ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. അവ താത്പര്യത്തിനനുസരിച്ചു മുൻഗണന ക്രമത്തിൽ നൽകണം.

ഓപ്ഷൻ നിശ്ചിത തീയതിക്ക് മുമ്പ് ചെയ്തിരിക്കണം. വെബ്‌സൈറ്റിൽ നിന്ന് യൂസർ നെയിം,പാസ്സ്‌വേർഡ് എന്നിവ എന്റർ ചെയ്തു ക്യാൻഡിഡേറ്റ് പോർട്ടലിലെത്തി ഓൺലൈൻ ഓപ്ഷൻ പ്രക്രിയ തുടങ്ങാം. തെറ്റായി ഓപ്ഷൻ നൽകിയാൽ അഡ്മിഷൻ സാദ്ധ്യത ഇല്ലാതാകും. ഓപ്ഷൻ അനുസരിച്ച് മോക്ക് അലോട്ട്മെന്റ് ലിസ്റ്റ് ഓൺലൈനിൽ പ്രസിദ്ധീകരിക്കും. തുടർന്ന് സാദ്ധ്യത വിലയിരുത്തി മുൻഗണന പട്ടികയിൽ മാറ്റം വരുത്താൻ സമയം ലഭിക്കും. ആദ്യ അലോട്ടുമെന്റിൽ തന്നെ ഫീസടച്ച് അഡ്‌മിഷനെടുക്കണം. തുടർ ഓപ്ഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ confirm ബട്ടനിൽ ക്ലിക്ക് ചെയ്യണം. എല്ലാ ജില്ലകളിലും ഓപ്ഷൻ നൽകാൻ നോഡൽ കേന്ദ്രങ്ങളുണ്ട്. എൻജിനിറിംഗ് കോളേജുകളിലും ഇതിനുള്ള അവസരങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+