SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.44 AM IST

'തായ് മാമൻ തങ്ക മോതിരം' പദ്ധതി: ആദ്യ ബാച്ച് നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

thai-maman

കൊച്ചി: തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്ക മോതിരം' പദ്ധതിക്കായുള്ള ആദ്യ ബാച്ച് സ്വർണ മോതിരങ്ങളുടെ നിർമ്മാണം ജോയ്ആലുക്കാസ് പൂർത്തിയാക്കി. നവജാത ശിശുക്കൾക്കായി 89,955 മോതിരങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്. 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാം വീതമുള്ള മോതിരങ്ങളാണിത്. ബി.ഐ.എസ് ഹാൾമാർക്കിനൊപ്പം എച്ച്.യു.ഐ.ഡി നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത 107 സർക്കാർ ആശുപത്രികളിലേക്കാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. ജൂൺ 22ന് ശേഷം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഓരോ മോതിരം വീതം നൽകുന്നതാണ് പദ്ധതി. ഏകദേശം 4.41 കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിക്കും. നിർമ്മാണം, ഹാൾമാർക്കിംഗ്, ഇൻഷ്വറൻസ്, പാക്കിംഗ് വിതരണം എന്നിവയ്ക്ക് സ്വർണ വിലയ്ക്ക് പുറമെ ഒരു പൈസ മാത്രമാണ് ഈടാക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360