SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

ജഡ്ജിമാർക്ക് ചികിത്സാ ചെലവ് : ഉത്തരവ് പുതുക്കി സർക്കാർ

s

തിരുവനന്തപുരം:വിരമിച്ചവരും സർവീസിലുള്ളവരുമായ ഹൈക്കോടതി ജഡ്ജിമാർക്കും ചീഫ് ജസ്റ്റീസുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യം നൂറ് ശതമാനവും കാഷ്ലെസ് ആക്കികൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ മാസം 29ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് പരിഷ്ക്കരിച്ചാണിത്.കഴിഞ്ഞ ഉത്തരവിൽ എം.എൽ.എ.മാർക്ക് നൽകുന്ന ചികിത്സാ സൗകര്യം ജഡ്ജിമാർക്കും ബാധകമാക്കിയിരുന്നെങ്കിലും നൂറ് ശതമാനം കാഷ്ലെസ് ആക്കിയിരുന്നില്ല.കാഷ് ലെസ് ആക്കുന്നതിനൊപ്പം അത് ലഭ്യമാക്കാത്ത സാഹചര്യത്തിൽ റീ ഇംബേഴ്സ്മെന്റ് സൗകര്യം നൽകുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കാഷ്ലെസ് സൗകര്യം ഹൈക്കോടതി നേരിട്ടായിരിക്കും സെറ്റിൽ ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA