SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.59 AM IST

രണ്ടാം ഭൂപരിഷ്കരണം: നടപടികൾ വേഗത്തിൽ

d

വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുക ലക്ഷ്യം

തിരുവനന്തപുരം: വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന രണ്ടാം ഭൂപരിഷ്‌കരണത്തിനുള്ള നടപടികൾ വേഗത്തിലാക്കും. ഇതിനുളള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ആദ്യ യോഗം ഇന്നലെ റവന്യൂ മന്ത്രി എ.പി.അനിൽകുമാറിന്റെ അദ്ധ്യക്ഷതിൽ ചേർന്നു.മുൻ ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി ജയിംസാണ് സമിതി ചെയർമാൻ.

1963ലെ ഭൂപരിഷ്‌കരണ നിയമത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നത് സംബന്ധിച്ച ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കുകയായിരുന്നു ഇന്നലത്തെ യോഗത്തിന്റെ ലക്ഷ്യം. സമിതിയുടെ നിർദ്ദേശങ്ങൾ കിട്ടിയ ശേഷം നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടുവരും. ഉപയോഗിക്കപ്പെടാതെയോ, ചുവപ്പുനാടയിൽ കുടുങ്ങിയോ കിടക്കുന്ന ഭൂമിയും വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമിയും ഉൾപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം വേഗത്തിലാക്കാനും ,ലാൻഡ് പൂളിംഗ് നടപ്പാക്കാനുമാണ് നിയമ ഭേദഗതി.

ഒഴിവാക്കപ്പെട്ട

ഭൂവിഭാഗങ്ങൾ

1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ (15 ഏക്കർ) പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ട ഭൂവിഭാഗങ്ങൾ- സർക്കാർ ഭൂമി, തോട്ടങ്ങൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ, ധർമ്മ സ്ഥാപനങ്ങൾ തുടങ്ങിയവ. ഈ ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗിച്ചാൽ അത് സർക്കാരിന്റെ കൈവശമാകും.

ഭൂപരിഷ്‌കരണ നിയമത്തിൽ തേയില, കാപ്പി, റബർ, ഏലം തോട്ടങ്ങൾ ഭൂപരിധി നിയമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തോട്ടം പ്രവർത്തനം അവസാനിപ്പിച്ച് മറ്റാവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചാൽ ഇളവ് നഷ്ടപ്പെടും. രണ്ടാം ഭൂപരിഷ്‌കരണത്തിൽ ഈ വ്യവസ്ഥ മറി കടക്കാനുള്ള നിബന്ധനകൾ വരും. ഒഴിഞ്ഞു കിടക്കുന്ന തോട്ടം ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA