SignIn
Kerala Kaumudi Online
Sunday, 07 June 2026 8.31 PM IST

സൗജന്യ യാത്ര, 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: എൽ ഡി എഫ് പ്രകടനപത്രികയിലും സ്ത്രീകൾക്ക് വാഗ്ദാനപ്പെരുമഴ?

READ ENGLISH VERSION
ldf

തിരുവനന്തപുരം: എൽ ഡി എഫിന്റെ പ്രകടനപത്രികയിലും വൻ ആനുകൂല്യങ്ങളും പദ്ധതികളും അടക്കം സ്ത്രീകൾക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാവുമെന്ന് റിപ്പോർട്ട്. കെഎസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, റേഷൻ കാർഡ് അടിസ്ഥാനത്തിലല്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ എന്നിവയായിരിക്കും പ്രകടനപത്രികയിലെ ഹൈലൈറ്റുകൾ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മ​റ്റുവരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് 1,000 രൂപ നൽകി വരുന്നത്.സാമൂഹികക്ഷേമ പെൻഷൻ 3500രൂപയായി ഉയർത്തുന്നതടക്കമുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ടാവും.


ഇന്നുതന്നെ പ്രകടനപത്രിക പുറത്തിറക്കിയേക്കും. മുൻ മന്ത്രി തോമസ് ഐസക് ചെയർമാനായ കമ്മി​റ്റിയാണ് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകിയത്. മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വർഗീസ്‌ജോർജ് എന്നിവരാണ് സബ്കമ്മി​റ്റിയിലുള്ളത്. ഇവർ തയ്യാറാക്കിയ പ്രകടനപത്രികയുടെ കരടിന് മുഖ്യമന്ത്രി അംഗീകാരം നൽകുകയായിരുന്നു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എൽ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കിയത്.


വിവിധ മേഖലകൾക്ക് തുല്യപ്രാധാന്യം നൽകിയതായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ പ്രകടനപത്രിക. എല്ലാവർക്കും വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുമെന്നതായിരുന്നു പ്രകടനപത്രികയിലെ പ്രമുഖ വാഗ്ദാനങ്ങൾ. നവകേരള കാഴ്ചപ്പാടിനനുസൃതമായി അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന കാഴ്ചപ്പാടാണ് പ്രകടനപത്രികയിലൂടെ എൽ ഡി എഫ് മുന്നോട്ടുവച്ചതെന്നാണ് എൽ ഡി എഫ് പറഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LDF, MANIFESTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA