SignIn
Kerala Kaumudi Online
Sunday, 07 June 2026 11.17 AM IST

പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

READ ENGLISH VERSION
accident

പത്തനംതിട്ട: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പത്തനംതിട്ട കലഞ്ഞൂരിൽ പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദർ രാജു, മകൾ ജനനി എന്നിവരാണ് മരിച്ചത്. പൂനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തമിഴ്‌നാട് പുളിയറ ഭാഗത്ത് നിന്ന് വൈക്കോൽ കയറ്റിവന്ന ലോറിയാണ് കാറിൽ ഇടിച്ചത്. റോഡിൽ നിന്ന് തെന്നിമാറിയ ലോറി കാറിൽ ഇടിച്ചുകയറിയ ശേഷം തലകീഴായി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ആലുവ സ്വദേശിയായ പ്രണവ്, ഭാര്യ ജനനി, ജനനിയുടെ പിതാവ് സുന്ദർരാജ്, സഹോദരൻ ശിവശങ്കർ തുടങ്ങിയവരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന പ്രണവ്, ലോറി ഡ്രൈവർമാരായ വെങ്കിടേഷ്, വിനോദ് എന്നിവരുടെ പരിക്ക് ഗുരുതരമല്ല. സാരമായി പരിക്കേറ്റ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA