SignIn
Kerala Kaumudi Online
Thursday, 25 June 2026 10.13 AM IST

തൃക്കരിപ്പൂരിൽ അട്ടിമറി വിജയവുമായി സന്ദീപ് വാര്യർ

READ ENGLISH VERSION
sandeep-warrior

തൃക്കരിപ്പൂർ: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് തൃക്കരിപ്പൂർ മണ്ഡലത്തിൽ വിജയം. സിപിഎം സ്ഥാനാർത്ഥി വിപിപി മുസ്‌തഫയെ 394 വോട്ടിനാണ് സന്ദീപ് തോൽപിച്ചത്. തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്.

മലപ്പുറം ജില്ലക്കാരനായ സന്ദീപ് വാരിയർ 2024-ൽ‍ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. അദ്ദേഹം നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂർ. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് ഇത് തിരികെ വാങ്ങുകയായിരുന്നു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ തൃക്കരിപ്പൂർ സീറ്റിനായി കോൺഗ്രസിൽ അവകാശമുന്നയിച്ചിരുന്നു. ബാലകൃഷ്ണൻ പെരിയയെും തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് വാര്യ‍ർക്ക് നറുക്ക് വീണത്.

2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവഗണന നേരിട്ടെന്ന വാദമുന്നയിച്ചാണ് സന്ദീപ് വാര്യർ ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP WARRIOR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA