SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

വിളിച്ചാൽ 10 മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി മുരളീധരൻ

a

തിരുവനന്തപുരം: രോഗികൾ വിളിച്ചാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുമെന്ന്

മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇത് രാജ്യത്ത് തന്നെ റെക്കാഡായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
വെന്റിലേറ്റർ സംവിധാനമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ, ആറ് നിയോ നേറ്റൽ ആംബുലൻസുകളും, ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനമുള്ള 315 ആംബുലൻസുകൾ എന്നിവയാണ് നിരത്തിലിറക്കിയത്. നിയോ നേറ്റൽ സംവിധാനങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ ദാനം മന്ത്രി മുരളീധരനും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ളവയുടെ താക്കോൽ ദാനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എയും നിർവഹിച്ചു. ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ളവയുടെ താക്കോൽ ദാനം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് നിർവഹിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA