SignIn
Kerala Kaumudi Online
Monday, 03 August 2026 1.19 AM IST

പ്രകൃതിദുരന്ത ബാധിതർക്ക് സഹായം ഉറപ്പാക്കും: മന്ത്രി

a-p-anilkumar

മലപ്പുറം: കാലവർഷക്കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി എ.പി.അനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വീടുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്ക് നഷ്ടം സംഭവിച്ചവർക്കും സഹായം ഉറപ്പാക്കും. കാലാവസ്ഥാ പ്രവചനമനുസരിച്ച് മൂന്ന്, നാല് തിയതികളിൽ മഴ കുറയാനും അഞ്ചിന് ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്. റാന്നിയിലടക്കം മാലിന്യനീക്കത്തിന് നടപടികളെടുക്കും. സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധ സംഘടനകളെയും ചേർത്ത് മാലിന്യം നീക്കും. വെള്ളം കുറയുമ്പോൾ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ആറന്മുളയിലെ ദുരിതാശ്വാസക്യാമ്പിൽ പ്രഭാതഭക്ഷണം എത്താൻ താമസിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നേരത്തെ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട ജലനിരപ്പ് ഉയർന്നിട്ടില്ല. ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ക്യാമ്പുകൾ സജ്ജമാക്കുകയും നിരവധിപേരെ മാറ്റുകയും ചെയ്തു. ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാണിക്കുന്നവരെ ഫോഴ്സുപയോഗിച്ച് മാറ്റും. ഇതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. തകർന്ന റോഡുകൾ പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കി. മഴ കനത്താൽ കുട്ടികൾ വീട്ടിൽത്തന്നെ ഇരിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച ശക്തമായ കടലാക്രണം ഉണ്ടായി. പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച 350 മില്ലീമീറ്ററിലധികം അതിശക്തമായ മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയിൽ 74 സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലും ഒരു സ്ഥലത്ത് ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പൂർണ്ണമായും പരിഹരിക്കും- മന്ത്രി പറഞ്ഞു.

ശു​ചീ​ക​ര​ണ​ത്തിൽ
പ​ങ്കാ​ളി​ക​ളാ​വ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഴ​ക്കെ​ടു​തി​യോ​ട​നു​ബ​ന്ധി​ച്ച​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളും​ ​പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും,​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ല്ലാ​വി​ധ​ ​പി​ന്തു​ണ​യും​ ​ഉ​ണ്ടാ​വു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.
മ​ഴ​ക്കെ​ടു​തി​യെ​ക്കു​റി​ച്ച് ​റ​വ​ന്യു​ ​മ​ന്ത്രി​യു​മാ​യും​ ​ജി​ല്ല​ക​ളു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​മ​ന്ത്രി​മാ​രു​മാ​യും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വു​മാ​യും​ ​ആ​ശ​യ​ ​വി​നി​മ​യം​ ​തു​ട​രു​ന്നു​ണ്ട് .​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​മ​ഴ​ ​കു​റ​ഞ്ഞ​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​വെ​ള്ളം​ ​ക​യ​റി​യ​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​എ​ട്ട് ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​എ​ട്ടു​ ​പേ​രെ​ ​കാ​ണാ​താ​യി​ട്ടു​ണ്ട്.​ 13​ ​പേ​ർ​ക്ക് ​പ​രു​ക്കേ​റ്റു.​ 209​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 5792​ ​പേ​രെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ 27​ ​വീ​ടു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ 196​ ​വീ​ടു​ക​ൾ​ ​ഭാ​ഗീ​ക​മാ​യും​ ​ത​ക​ർ​ന്നു.​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​വീ​ടും​ ​ജീ​വ​നോ​പാ​ധി​ക​ളും​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കും.​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ൽ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണം.​ ​മ​ഴ​യു​ടെ​ ​അ​ള​വ് ​കു​റ​ഞ്ഞെ​ങ്കി​ലും​ ​ഏ​തു​ ​സാ​ഹ​ച​ര്യ​വും​ ​നേ​രി​ടാ​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഏ​താ​വ​ശ്യ​ത്തി​നും​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A P ANILKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA