SignIn
Kerala Kaumudi Online
Saturday, 12 September 2026 8.41 AM IST

യുവതി​യെ മരണത്തിലേക്ക് വീഴ്‌ത്തിയ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ

hh

അപകടം തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറ: ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവനെടുത്ത അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രക്കാരന്റെയും സ്വകാര്യ ബസ് ഡ്രൈവറുടെയും പേരിൽ പൊലീസ് കേസെടുത്തു. യുവതി​യുടെ സ്കൂട്ടറി​നെ ഓവർടേക്ക് ചെയ്ത് അപകടമുണ്ടാക്കി​യ കാഞ്ഞിരമറ്റം കൊല്ലം പറമ്പിൽ കെ.വി.വിഷ്ണു (29)വിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 8.45ന് എസ്.എൻ ജംഗ്ഷന് പടിഞ്ഞാറു വശത്തെ അലയൻസ് ജംഗ്ഷനിലെ യൂ ടേണിൽ സ്കൂട്ടർ ഓടിച്ചുവന്ന ഉദയംപേരൂർ നടക്കാവ് എസ്.എൻ.ഡി.പി സ്കൂളിനു സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യയാണ് (26) അപകടത്തിൽ മരിച്ചത്. പിന്നാലെ വന്ന ബൈക്ക് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് അശ്രദ്ധമായി​ യൂടേൺ​ എടുക്കാൻ ശ്രമി​ക്കവെ കാവ്യയുടെ സ്കൂട്ടർ ബൈക്കി​നു പി​ന്നി​ൽ തട്ടി​ റോഡി​ലേക്ക് വീഴുകയായി​രുന്നു. പി​ന്നാലെ വന്ന സെന്റ് ബേസി​ൽ ബസ് കാവ്യയുടെ തലയി​ൽ തട്ടി​. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി​ മരിച്ചു.

2020ൽ ഉദയംപേരൂർ കണ്ടനാട് ബൈക്കി​ടി​ച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസിലും വി​ഷ്ണു പ്രതിയാണ്. അന്ന് മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കിയിരുന്നു. ഇടപ്പള്ളി പത്തടിപ്പാലത്തെ വാഹന സർവീസ് സെന്ററിൽ മെക്കാനിക്കാണ് വിഷ്ണു. അപകടത്തിനുശേഷം ബൈക്കുമായി കടന്ന വിഷ്ണുവി​നെ പൊലീസ് പി​ന്നീട് കസ്റ്റഡി​യി​ലെടുക്കുകയായി​രുന്നു. സ്കൂട്ടറിനു പിന്നിൽ മതിയായ അകലം പാലിക്കാത്തതിനാണ് ബസ് ഡ്രൈവർ കാഞ്ഞി​രമറ്റം മുതലക്കുഴി​യി​ൽ സുജി​ത്തി​ (38)നെതിരെ കേസെടുത്തത്. ബസി​നുള്ളി​ലെ കാമറയി​ൽ പതി​ഞ്ഞ ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽ മീഡി​യയി​ലൂടെ പ്രചരി​ച്ചിരുന്നു.

കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്‌സിക്യുട്ടീവാണ് കാവ്യ. ഭർത്താവ് സി​ബി​ൻ കോട്ടയം ബജാജ് ഫി​നാൻസ് മാനേജരാണ്. മകൻ സിദ്ധാർത്ഥ് ഉദയംപേരൂർ കൊച്ചുപള്ളി​ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളി​ലെ ഒന്നാം ക്ളാസ് വി​ദ്യാർത്ഥി​യാണ്. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

തൃപ്പൂണി​ത്തുറ നടമ ചാത്താരി​യി​ൽ പരേതനായ പരുത്തി​യി​ൽ ധനേഷി​ന്റെയും സുധയുടെയും മകളാണ് കാവ്യ. രണ്ടു വർഷം മുമ്പാണ് വീട് നി​ർമ്മി​ച്ച് ഉദയംപേരൂരി​ലേക്ക് താമസം മാറ്റി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA