SignIn
Kerala Kaumudi Online
Monday, 18 May 2026 10.17 AM IST

ദേവികുളം മുൻ എംഎൽഎ എ കെ മണിയടങ്ങുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു, സംഭവം തലസ്ഥാനത്തേക്ക് വരുംവഴി

a-k-mani

പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ കെ മണിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട കോന്നിയിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ എലിയറയ്‌ക്കലിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വഴിയരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സംഭവത്തിൽ എ കെ മണി,​ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ,​ ദേവികുളം ബ്‌ളോക്ക് പഞ്ചായത്തംഗം രാജാ റാം,​ ജീപ്പ് ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽ പെട്ടത്. 1991 മുതൽ 2006 വരെ ദേവികുളത്തെ എംഎൽഎയായിരുന്നു എ കെ മണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: A K MANI, ACCIDENT, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA