
തിരുവനന്തപുരം: മെട്രോ എം.എസ്.എം.ഇ കോൺക്ലേവിൽ ഭീമ ജൂവലേഴ്സ് ചെയർമാൻ ഡോ.ബി. ഗോവിന്ദന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി സി.പി.ജോൺ കൈമാറി. ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി.ആന്റണി ഏറ്റുവാങ്ങി.വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസും ചേർന്ന് നടത്തിയ പരിപാടി മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.മന്ത്രി ടി.സിദ്ദീഖ്,മേയർ വി.വി.രാജേഷ്,മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജിനായർ,കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് എ.നിസാറുദ്ദീൻ,ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്‌പോ ചെയർമാൻ കെ.പി.രാമചന്ദ്രൻനായർ,കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്,തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ,സെക്രട്ടറി എബ്രഹാം തോമസ്,എസ്.കെ.എച്ച്.എഫ്.പ്രസിഡന്റ്എം.ആർ.നാരായണൻ എന്നിവർ പങ്കെടുത്തു.
അഡ്വാന്റേജ് ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി അനിൽ.കെ.ആന്റണി സംസാരിച്ചു.വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യവസായികൾക്കുള്ള മെട്രോ എം.എസ്.എം.ഇ അവാർഡ് ദാനം മന്ത്രി സി.പി.ജോൺ നിർവഹിച്ചു.
caption മെട്രോ മാർട്ട് സംഘടിപ്പിച്ച മെട്രോ എംഎസ്എംഇ കോൺക്ലേവ് ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യുന്നു. വി.മുരളീധരൻ എംഎൽഎ, ടിസിസിഐ പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ, അനിൽ ആന്റണി, സികെടിഐ പ്രസിഡന്റ് ഇഎം നജീബ്, എസ്‌കെഎച്ച്എഫ് പ്രസിഡന്റ് എംആർ നാരായണൻ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |