SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

ജൂലായിലെ പി.എഫ് പെൻഷൻ വൈകും

d

കൊച്ചി: സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ ജൂലായിലെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ വൈകും. ഇന്ത്യയിലാകെ ഒറ്റ സെർവറിലൂടെ പെൻഷൻ വിതരണം സജ്ജീകരിക്കുന്നതിനാലാണ് വൈകുന്നത്. സെർവർ സജ്ജമായാൽ ഡൽഹി സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ നിന്ന് നേരിട്ട് ബാങ്ക് മുഖേന പെൻഷൻ ലഭിക്കും. ഇതുവരെ അതത് റീജിയണൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് വഴിയാണ് നൽകിയിരുന്നത്.

മിനിമം പെൻഷൻ വാങ്ങുന്നവർ, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കിട്ടുന്നവർ, 58 വയസു കഴിഞ്ഞും സർവീസിൽ തുടരുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ പോർട്ടലുകൾ ഒരുമിച്ച് പ്രത്യേകം തയ്യാറാക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FHGF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA