SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

തിരഞ്ഞെടുപ്പ് കേസുകൾക്ക് സ്പെഷ്യൽ ബെഞ്ചുകൾ

a

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ എം.എൽ.എമാരുടെ വിജയം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതി സ്പെഷ്യൽ ബെഞ്ചുകളെ നിയോഗിച്ചു. തൃശൂരിൽ രാജൻ ജെ.പല്ലനെതിരെ ജോഷി നൽകിയ ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമനും നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ കെ.എസ്. ശബരീനാഥും മണലൂരിൽ സി. രവീന്ദ്രനാഥിനെതിരെ ടി.എൻ. പ്രതാപനും നൽകിയ ഹർജികളും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനും പരിഗണിക്കും.

പെരുമ്പാവൂരിൽ മനോജ് മൂത്തേടന്റെ തിരഞ്ഞെടുപ്പിനെതിരെ സീന നൽകിയ ഹർജിയും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ വിജയത്തിനെതിരെ ടി.ഐ. മധുസൂദനൻ നൽകിയ ഹർജിയും ജസ്റ്റിസ് ജി. ഗിരീഷ് പരിഗണിക്കും.

ഗുരുവായൂരിൽ എൻ‍.കെ. അക്ബറിന്റെ തിരഞ്ഞെടുപ്പിനെതിരെ സി.എച്ച്. അബ്ദുൽ റഷീദ് നൽകിയ ഹർജിയും കഴക്കൂട്ടത്ത് വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ നൽകിയ ഹർജിയും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ പരിഗണിക്കും.

പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യനെതിരെ അബീഷ് അലോഷ്യസ്,വിജി ജോർജ് എന്നിവർ നൽകിയ ഹർജികൾ ജസ്റ്റിസ് എസ്. മനുവും ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെ മാത്യു കുന്നപ്പള്ളി നൽകിയ ഹർജി ജസ്റ്റിസ് എസ്. ഈശ്വരനും കുട്ടനാട്ടിൽ റെജി ചെറിയാന്റെ തിരഞ്ഞെടുപ്പിനെതിരെ ജയ്സപ്പൻ മത്തായി നൽകിയ ഹർജി ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA