SignIn
Kerala Kaumudi Online
Friday, 11 September 2026 2.19 PM IST

കേൾവി പരിമിതർക്കായി ഉന്നത പഠന കേന്ദ്രങ്ങൾ: മന്ത്രി ബിന്ദു

bindu

തിരുവനന്തപുരം: കേൾവി പരിമിതരായ കുട്ടികളുടെ ഉന്നതപഠനത്തിനായി മദ്ധ്യ- ഉത്തര കേരളത്തിലും ഓരോ കേന്ദ്രങ്ങൾ ത‌ു‌ടങ്ങുന്നത് പരിഗണനയിലെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) രജത ജൂബിലി ആഘോഷം സംബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിഷിന്റെ 25-ാം വാർഷികാഘോഷം ഇന്ന് ആക്കുളത്തെ നിഷ് കാമ്പസിൽ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആക്സസിബിൾ ബുക്കിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ഐ.ഇ.എസ് നേടിയ നിഷ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർത്ഥികളും ഇരട്ടസഹോദരിമാരുമായ ലക്ഷ്മിയെയും പാർവതിയെയും ചടങ്ങിൽ ആദരിക്കും. ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA