SignIn
Kerala Kaumudi Online
Monday, 29 June 2026 1.40 AM IST

ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

a

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും.വൈകിട്ട് നടക്കുന്ന ചടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിൽ നിന്ന് ചുമതലയേറ്റുവാങ്ങും.2025 മേയിൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജയതിലക് നാളെ സർവീസിൽ നിന്നു വിരമിക്കും.സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ യാത്രയയപ്പു സമ്മേളനവുമുണ്ടാകും.2023 മുതൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ കേരള കേഡർ ഐ.എ.എസുകാരിൽ സീനിയറാണ്.2028 സെപ്റ്റംബർ വരെ കാലാവധിയുണ്ട്.ബിഹാർ സ്വദേശിയാണ്.ബിശ്വനാഥ് സിൻഹ ചുമതല ഒഴിയുന്ന മുറയ്ക്ക് ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISHWANATH SINHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA