SignIn
Kerala Kaumudi Online
Thursday, 29 October 2026 11.01 PM IST

മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് കൂടിക്കാഴ്ച നട‌ത്തിയത്; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് എം വിജിൻ

READ ENGLISH VERSION
vijin-mla-mammotty
വിജിൻ എംഎൽഎ, നടൻ മമ്മൂട്ടി ചിത്രം: ഫേസ്‌ബുക്ക്

കണ്ണൂർ: നടൻ മമ്മൂട്ടിയെയും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെയും ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി കല്യാശേരി എം.എൽ.എ എം. വിജിൻ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സന്ദർശിച്ചതെന്ന് വിജിൻ വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു എം.എൽ.എയുടെ പ്രതികരണം.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വം അദ്ദേഹത്തെ കാണാൻ പോയതെന്ന് വിജിൻ പറഞ്ഞു. സ്‌നേഹപൂർവമാണ് മമ്മൂട്ടി എല്ലാവരെയും സ്വീകരിച്ചത്. ദീർഘനേരം രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്തു. തന്റെ അനുഭവങ്ങളും മാനവികതയിലൂന്നിയ നിരീക്ഷണങ്ങളും ജീവിതവീക്ഷണങ്ങളും മമ്മൂട്ടി പങ്കുവച്ചതായും അദ്ദേഹം കുറിച്ചു.

75 വയസ് പിന്നിടുന്ന മലയാളത്തിന്റെ മഹാപ്രതിഭയുമായി തികച്ചും ജനാധിപത്യപരമായ സംവാദമാണ് നടത്തിയതെന്നും വിജിൻ വ്യക്തമാക്കി. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അന്നുതന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ച വിഷയത്തിൽ വീണ്ടും വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിജിൻ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികളുമായി യോജിച്ചും വിയോജിച്ചും സംവദിച്ചും മുന്നോട്ടുപോകാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നേറാനാകില്ല. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും വിജിൻ കുറിച്ചു.

English Summary

Kalyasseri MLA M. Vijin has responded to the cyber attacks targeting actor Mammootty and DYFI, SFI leaders.Sharing a video with Mammootty on social media, Vijin said that the DYFI and SFI state leadership visited Mammootty on his invitation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M VIJIN, MAMMOOTY, CYBER ATTACK, SFI, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA