SignIn
Kerala Kaumudi Online
Monday, 29 June 2026 2.06 AM IST

പ്രഭാവർമ്മയുടെ പുസ്‌തകം പ്രകാശനം ചെയ്തു

prabavarma

പയ്യന്നൂർ: കവി പ്രഭാ വർമ്മയുടെ 'ശാസ്ത്രീയ സംഗീത കൃതികൾ" എന്ന പുസ്‌തകം പ്രകാശനം ചെയ്തു. പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന തുരീയം സംഗീതോത്സവ വേദിയിൽ, സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് പ്രകാശനം നിർവഹിച്ചത്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഏറ്റു വാങ്ങി. ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ.സതീഷ് നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഡിറ്റർ ഡോ. കെ.ആർ. ശ്യാമ പുസ്‌തകം പരിചയപ്പെടുത്തി. രാം ദാസ് വള്ളത്തോൾ സംസാരിച്ചു. പുസ്‌തക പ്രകാശന ചടങ്ങിന് മുന്നോടിയായി കോട്ടയം ജമനീഷ് ഭാഗവതർ, പ്രഭാവർമ്മയുടെ കൃതികൾ ആലപിച്ച് കച്ചേരി നടത്തി. മാത്തൂർ രഞ്ജിത്ത് (വയലിൻ), പെരുന്ന ഹരികുമാർ (മൃദംഗം), ആദിച്ചനെല്ലൂർ അനിൽകുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കി. തുരീയം സംഗീതോത്സവത്തിൻ്റെ 13 -ാം ദിനമായ ഇന്നലെ വൈകിട്ട് ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി അരങ്ങേറി. വയലിനിൽ ആർ.കെ. ശ്രീകുമാറും മൃദംഗത്തിൽ കെ.വി. പ്രസാദും, ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണണനും പിന്നണി വായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAYYANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA