
ന്യൂഡൽഹി: 2024ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് മലയാളത്തിളക്കം. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി നാലാം തവണ രാജ്യത്തെ മികച്ച നടനായി. ഇതേ സിനിമ ഷെഹ്‌നാദ് ജലാലിനെ മികച്ച ഛായാഗ്രാഹകനുമാക്കി. എ.ആർ.എമ്മിൽ 'അങ്ങു വാനക്കോണിലെ..." എന്ന് മധുരമായി പാടിയ വെെക്കം വിജയലക്ഷ്‌മിയാണ് മികച്ച ഗായിക.
ചന്തു ചാമ്പ്യൻ എന്ന ഹിന്ദി സിനിമയിലെ കാർത്തിക് ആര്യനുമായി മമ്മൂട്ടി അവാർഡ് പങ്കിടുകയായിരുന്നു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്‌ത ആർട്ടിക്കിൾ 370 ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി. തമിഴ് സിനിമ അമരന്റെ സംവിധായകൻ രാജ്‌കുമാർ പെരിയസ്വാമിയാണ് മികച്ച സംവിധായകൻ.
ദേശീയ പുരസ്‌കാരം നേടുന്ന കാഴ്ചവൈകല്യമുള്ള ആദ്യഗായികയാണ് വിജയലക്ഷ്‌മി. തെലുങ്ക് സിനിമ ലക്കി ഭാസ്‌കറിനായി സംഭാഷണമെഴുതിയ വെങ്കി അട്ട്‌ലുരിയാണ് മികച്ച തിരക്കഥാകൃത്ത്. ദുൽഖർ സൽമാൻ നായകനായ സിനിമയാണെന്നത് ഇരട്ടിമധുരമായി.
നോൺ ഫീച്ചർ വിഭാഗത്തിൽ ആനന്ദജ്യോതി (ജോസ് ആന്റണി) സംവിധാനം ചെയ്‌ത 'ഭദ്രകാളി നാടകം" പ്രത്യേക പരാമർശത്തിന് അർഹമായി. മലയാളിയായ ജോഷി ബെനഡിക്‌ട് സംവിധാനം ചെയ്‌ത ടച്ച്ഡ് ആസ് വാട്ടറാണ് മികച്ച ആനിമേഷൻ ഫിലിം. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളചിത്രം. എല്ലാ വിഭാഗത്തിലും മലയാള സിനിമകൾ മിന്നും പ്രകടനം കാഴ്ചവച്ചെന്ന് ജൂറി ചെയർമാൻ ജയരാജ് പ്രതികരിച്ചു.
മമ്മൂട്ടിയുടെ ദേശീയ
പുരസ്‌കാരങ്ങൾ
1990 മതിലുകൾ, ഒരു വടക്കൻ വീരഗാഥ
1994 പൊന്തൻമാട, വിധേയൻ
1999 ഡോ. ബാബാസാഹേബ് അംബേദ്‌കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |