SignIn
Kerala Kaumudi Online
Sunday, 19 July 2026 6.22 AM IST

കാഫിർ സ്ക്രീൻ ഷോട്ട്: ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

d

വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. സി.പി.എം കരിമ്പനപ്പാലം കണ്ണങ്കുഴി ബ്രാഞ്ചംഗം ആർ. അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തതിനാണ് അറസ്റ്റ്. ഡി.വൈ.എഫ്‌.ഐ വടകര ടൗൺ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് അമൽ. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഡി.വൈ.എഫ്‌.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർതുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‌കർ നേരത്തേ അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞ ജിതിൻ ജില്ലാ സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തെ തുടർന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതേ കേസിൽ ഡി.വൈ.എഫ്‌.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ജില്ലാ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA