SignIn
Kerala Kaumudi Online
Sunday, 19 July 2026 6.22 AM IST

ജനവാസ മേഖലയിൽ വന്യജീവികളെ തടയാൻ പദ്ധതി നടപ്പാക്കണം:മനുഷ്യാവകാശ കമ്മിഷൻ

d

തിരുവനന്തപുരം:ജനവാസ മേഖലയിൽ വന്യജീവികൾ കടക്കുന്നത് തടയാൻ സർക്കാർ പ്രഖ്യാപിച്ച 10 മിഷനുകൾ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും വേലിയില്ലാത്തിടത്ത് അവ നിർമ്മിക്കണമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകി. 273 പഞ്ചായത്തുകളിൽ 30 ഇടത്ത് കടുത്ത പ്രശ്നമുണ്ടെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മിഷനെ അറിയിച്ചു. ഏറ്റവുമധികം മനുഷ്യ-വന്യജീവി സംഘർഷം അനുഭവപ്പെടുന്ന വയനാട്ടിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചായും വ്യക്തമാക്കി.സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കടന്ന് മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്നത് കൂടുകയാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ചെമ്പൻകോട് സി. മണികണ്ഠന്റെ പരാതിയിലാണ് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA