SignIn
Kerala Kaumudi Online
Friday, 02 October 2026 2.24 AM IST

കാറിടിച്ചു വീഴ്ത്തി കവർച്ച, കോൺ.നേതാവടക്കം 4പേർ പിടിയിൽ

photo

ചേർത്തല: ജൂവലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തി ബാഗ് കവർന്ന സംഭവത്തിൽ ജൂവലറിക്ക് സമീപം കടനടത്തുന്ന കോൺഗ്രസ് പ്രാദേശിക നേതാവടക്കം 4പേർ പിടിയിലായി. ചേർത്തല തെക്കു പഞ്ചായത്ത് അരീപ്പറമ്പ് ലക്ഷ്മി വിലാസത്തിൽ ശ്രീകുമാർ(42),തിരുവനന്തപുരം ഇടവ വാലയിൽ വീട്ടിൽ അജയഘോഷ്(34),തിരുവനന്തപുരം വിളവൂർക്കൽ നിലയത്തിൽ ബിബിൻ(44), ജൂവലറിക്കു സമീപം തുണിക്കട നടത്തുന്ന പട്ടണക്കാട് പെരുകുളങ്ങര വീട്ടിൽ സജീർ(45) എന്നിവരെയാണ് പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്നു സജീർ.
സെപ്തംബർ 26ന് രാത്രി 8.30 നായിരുന്നു സംഭവം. പട്ടണക്കാട് പൊന്നാംവെളി സൗമ്യ ജൂവലറി ഉടമ ബി.സലിപൻ(60), ജൂവലറി

പൂട്ടി ഇറങ്ങുമ്പോൾ വഴിചോദിക്കാനെന്ന വ്യാജേന പ്രതികൾ കാർ നിറുത്തുകയായിരുന്നു. തുടർന്ന് ഡോർകൊണ്ട് ഇടിച്ചുവീഴ്ത്തി കൈയിലുണ്ടായിരുന്ന ബാഗ് കവർന്നു. ആക്രമണത്തിൽ സലിപന്റെ കാലിലെ മൂന്നു വിരലുകൾ ഒടിഞ്ഞു. സ്വർണം വച്ചിരുന്ന ലോക്കറിന്റെ അടക്കം താക്കോൽകൂട്ടവും 2000 രൂപയും അഞ്ചുകിലോ അരിയുമാണ് ബാഗിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA