കൊച്ചി:ജീവൻരക്ഷാമരുന്നുകളുടെ അമിതവില നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹരിശങ്കർ വി.മേനോന്റെ ബെഞ്ചാണ് പരിഗണിച്ചത്. മരുന്നുകൾ ന്യായവിലയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്തനാർബുദ ബാധിതയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹർജിക്കാരി ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്ന് കേസ് കോടതി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിമാസ ഉപയോഗത്തിന് 75,000 രൂപ ചെലവുവരുന്ന 'റിബോസിക്ലിബ്" മരുന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞതും കുറഞ്ഞ വിലയ്ക്ക് ലഭ്യമായതുമായ 'പാൽബോസിക്ലിബ്" പകരമായി ഉപയോഗിക്കാമോ എന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇവ രണ്ടും വ്യത്യസ്ത പാർശ്വഫലങ്ങളുള്ളവയാണെന്നും രോഗത്തിന്റെ ആദ്യഘട്ടത്തിൽ റിബോസിക്ലിബ് തന്നെയാണ് ഫലപ്രദമെന്നും അമിക്കസ് ക്യൂറി അഡ്വ. മൈത്രേയി സച്ചിദാനന്ദഹെഗ്‌ഡെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |