കോട്ടയം :അധികാരത്തിന്റെ എല്ലാ പത്രാസും ആസ്വദിച്ചശേഷം ഒടുവിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേയ്ക്ക് പോകുമ്പോൾ ടോമിൻ ജെ.തച്ചങ്കരിക്ക് യാതൊരു ഭാവഭേദമില്ലായിരുന്നു. രാവിലെ കോടതി ആരംഭിച്ചത് മുതൽ കൂസലൊന്നുമില്ലാതെ തച്ചങ്കരിയുണ്ടായിരുന്നു. കോടതി ജീവനക്കാരുടെയും അഭിഭാഷകരുടെയും മാദ്ധ്യമപ്രവർത്തകരുടെയുമൊക്കെ ശ്രദ്ധ തന്റെ നേരയാണെങ്കിലും കൂളായിരുന്നു അദ്ദേഹം. കുറ്റക്കാരനെന്ന് വിധിച്ചപ്പോൾ, തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ ഉച്ചയൂണ് വേണ്ടെന്ന് പറഞ്ഞു. പകരം ബണ്ണും, ചെറുകടിയും മാത്രം കഴിച്ചു. ഉച്ചയ്ക്ക് ശേഷം ശിക്ഷാവിധി കേൾക്കുമ്പോഴും ഭാവഭേദമില്ലായിരുന്നു. ജഡ്ജി പോയതോടെ ഫോണിൽ തന്റെ വാർത്തകൾ ശ്രദ്ധിച്ചു. കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരെ അടുത്തുവിളിച്ചു. ഒന്നും പ്രതികരിക്കാനില്ലെന്നും ഇറങ്ങാൻ വൈകുമെന്നും അതിനാൽ നിങ്ങൾ പൊക്കോളൂ എന്നും ഉപദേശിച്ചു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴും അക്ഷാേഭ്യനായാണ് പെരുമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |