
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമായതിനാലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഴിമതി ഉൾപ്പെടെ അന്വേഷണവിധേയമാക്കുമെന്നും അദ്ദേഹം മാദ്ധ്യങ്ങളോട് പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന്, നിയമപരമായി പരിശോധിച്ച ശേഷമാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അന്വേഷണം നിയമപരമായി മുന്നോട്ടുപോകും. ഗ്യാനേഷ് കുമാറിനെതിരെ ഇന്ന് വ്യക്തമായ പരാതി വന്നതിനാലാണ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പദവി തടസമാകില്ല
നിയമോപദേശം തേടിയ ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന പദവി അന്വേഷണത്തിന് തടസമാകില്ല. നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികളുമായി വിജിലൻസ് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |