SignIn
Kerala Kaumudi Online
Thursday, 18 June 2026 1.35 AM IST

'വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒമ്പത് വർഷങ്ങൾ'; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

READ ENGLISH VERSION
pinarayi-vijayan

തിരുവനന്തപുരം: വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും നവകേരളം എന്ന സ്വപ്നത്തിലേക്ക് അടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് സമാനതകളില്ലാത്ത ദുരന്തങ്ങൾ അതിജീവിച്ചു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ മാറി. സർവ്വമേഖലയിൽ നിന്നും സർക്കാരിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


'സംസ്ഥാനത്ത് ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും കേന്ദ്രം തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുറ പദ്ധതി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA