
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സീനിയർ ലീഗൽ കോൺസലായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോൺ വർഗീസിനെ നിയമിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമായിരിക്കും. കേന്ദ്ര സർക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും സി.ബി.ഐ അടക്കം ഏജൻസികളുടെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരനു വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായിട്ടുണ്ട്. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |