
ശിവഗിരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11 മുതൽ 22വരെ ശിവഗിരി മഠത്തിലെ ശ്രീശാരദാദേവി സന്നിധിയിലുള്ള മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം. ഗുരുദേവ ദർശനാധിഷ്ഠിത പരിപാടികൾക്കാവും മുൻഗണന. എസ്.എൻ.ഡി.പി യോഗം ശാഖകൾ, കുടുംബ യൂണിറ്റുകൾ, ഗുരുധർമ്മപ്രചാരണ സഭ യൂണിറ്റുകൾ, മറ്റ് സാമൂഹിക സാംസ്കാരിക കലാപ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലയിലുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 7907538340, 9400066230.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |