SignIn
Kerala Kaumudi Online
Friday, 16 October 2026 3.18 AM IST

ജർമ്മനിയിലെ തീപിടിത്തം,​ മൃതദേഹങ്ങൾ എത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കും: മന്ത്രി

ty

കുണ്ടറ:ജർമ്മനിയിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. മരിച്ച അഞ്ജലി.എസ്.ജോയിയുടെ കുണ്ടറ പെരിനാട്ടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ​ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബു (23),​ ​കാലടി തോട്ടകം യോർദ്ദനാപൂരം സ്വദേശി സിവിൻ ജോണി (27) എന്നിവരുടെ മൃതദേഹങ്ങൾ ഉൾപ്പടെനാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാനസർക്കാർ വഹിക്കും.

മുഖ്യമന്ത്രിയും താനും നോർക്ക വഴി ജർമ്മനിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ജർമ്മൻ പൊലീസ് അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകും.

അഞ്ജലിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദുഃഖം വേദനാജനകമാണ്. കുറ്റക്കാർക്കെതിരെ കർശനനടപടിക്ക് സർക്കാർ ഇടപെടൽ തുടരുമെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് ജോൺ കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബാബുരാജൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീനജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നപയസ് തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P C VISHNUNADH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA