
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭേദഗതി നിർദ്ദേശം പരിഗണിച്ചേ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ അന്തിമവിജ്ഞാപനം കേന്ദ്രം ഇറക്കാവൂ എന്ന പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും ബി.ജെ.പി അംഗം വി. മുരളീധരന്റെയും ഭേദഗതികൾ അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്. മന്ത്രി സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. ജനവാസ, കൃഷി മേഖലകൾ ഒഴിവാക്കി 98 റവന്യു വില്ലേജുകളിലായി പരിസ്ഥിതിലോല പ്രദേശം പരിമിതപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിസ്ഥിതി നിയന്ത്രണങ്ങൾ വനാതിർത്തിയിൽ ഒതുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |