SignIn
Kerala Kaumudi Online
Friday, 02 October 2026 8.50 PM IST

വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർ മാത്രം, ബാറുകൾ തുറക്കുന്നു, ഗതാഗതം മിതമായ നിലയിൽ; ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ

unlock

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലസ്റ്ററുകൾ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനം പൂർണമായും ലോക്ക്ഡൗണിലായിരിക്കും. ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിക്കും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളില്‍ ഉള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. എട്ടിനും 20നും ഇടയിലാണെങ്കിൽ ഭാഗിക നിയന്ത്രണം.

എട്ടില്‍ താഴെയുള്ള മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ.

സെക്രട്ടറിയേറ്റില്‍ അമ്പത് ശതമാനം ജീവനക്കാര്‍ എത്തണം. കാര്‍ഷിക, വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.

റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവേ എന്നിവ തുടരും. ഇ വിനോദ സഞ്ചാരം അനുവദിക്കില്ല. ബെവ് കോ ഔട്ട്‌ലറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെ. ആപ്പിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം.


ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. പാഴ്‌സൽ നൽകാൻ മാത്രം അനുമതി. വിനോദസഞ്ചാര മേഖല പ്രവർത്തിക്കില്ല. മാളുകൾ പ്രവർത്തിക്കില്ല. സർക്കാർ പ്രസുകൾക്ക് പ്രവർത്തിക്കാം. പൊതുപരീക്ഷകൾ നടത്താം. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രം.

ജനങ്ങളുടെ സഹകരണം ഉള്ളതു കൊണ്ട് രണ്ടാം തരംഗം ഒഴിവാക്കാനായെന്നും ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണം. തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. വ്യാപാരികളും ഇക്കാര്യം ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

content details: cm pinarayi vijayan about covid lockdown unlocking.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCKDOWN, KERALA, INDIA, COVID19, COVID, UNLOCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA