SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.50 AM IST

'കേരള കോൺഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി'; സംരക്ഷിച്ചത് മുഖ്യമന്ത്രിയെന്ന് ജോസ് കെ മാണി

READ ENGLISH VERSION
jose-k-mani

തിരുവനന്തപുരം: കേരള കോൺഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.

'യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടും. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരള കോൺഗ്രസിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. നിരവധി ജനകീയ കാര്യങ്ങൾ ചെയ്തു. ബഫ‌ർ സോൺ വിഷയത്തിൽ ഇടപെട്ടത് കേരള കോൺഗ്രസാണ്. വന്യമൃഗ ശല്യത്തിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഭിന്നശേഷി അദ്ധ്യാപന നിയമനത്തിലും ഇടപെടാൻ കഴിഞ്ഞു. മുനമ്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോൺഗ്രസ് ആണ്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും വിഷയങ്ങളിൽ ഇടപെടും. സാഹചര്യമുണ്ടായാൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും'- ജോസ് കെ മാണി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSE K MANI, KERALA CONGRESS M
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA