
കൊച്ചി: കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ ഹൈക്കോടതി ഈ മാസം 14 വരെ സ്റ്റേ ചെയ്തു. മതിയായ കാരണങ്ങളില്ലാതെയാണ് മാറ്റിയതെന്നും വിചാരണയിൽ തുടർന്നും ഹാജരാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്
കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.ജബ്ബാറിന്റെ ഹർജിയിലാണ് നടപടി. ജസ്റ്റിസ് ജി.ഗിരീഷാണ് സ്റ്റേ ചെയ്തത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയിൽ നിന്ന് ഹർജിക്കാരനെ മാറ്റി പകരം അഡ്വ.ജി.ശുഭദേവനെ നിയമിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണം വിശദീകരിക്കാൻ സർക്കാർ ഒരാഴ്ച സമയം തേടി. ശുഭദേവനും എതിർസത്യവാങ്മൂലം സമർപ്പിക്കണം. 14നാണ് വിശദവാദം. 2016 ഏപ്രിൽ 10നാണ് പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ നൂറിലേറെപ്പേർ മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |