SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.03 PM IST

സർക്കാർ വാർഷികം: സമാപനം ജൂൺ രണ്ടിലേക്ക് മാറ്റി

cpm-gov

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചു ഈ മാസം 20ന് നടത്താനിരുന്ന പരിപാടി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ രണ്ടിലേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉപതിരഞ്ഞെടുപ്പ് 31നാണ്. ഉപതിരഞ്ഞെടുപ്പ് തിരക്കിന് പുറമേ വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ ചെറിയ കാലതാമസവും കണക്കിലെടുത്താണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് സൂചനയുണ്ട്. അതേസമയം, നാളെ മുതൽ 23 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കാനിരുന്ന 'എന്റെ കേരളം" പ്രദർശന-വിപണന മേളയും മാറ്റി. 27 മുതൽ ജൂൺ രണ്ട് വരെയാണ് പുതുക്കിയ തീയതി.

ചികിത്സാവിവരം പങ്കുവച്ച് മുഖ്യമന്ത്രി

അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചേരുന്ന ആദ്യത്തെ മന്ത്രിസഭായോഗമായിരുന്നു ഇന്നലെ. പരിശോധനയുടെ കാര്യങ്ങളും മറ്റും മുഖ്യമന്ത്രി മന്ത്രിമാരെ ധരിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ അവിടെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM GOV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA