SignIn
Kerala Kaumudi Online
Sunday, 04 October 2026 4.22 AM IST

'മോദി സർക്കാരിന്റെ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് തെളിഞ്ഞു'; സുപ്രീംകോടതി വിധിയിൽ എം വി ഗോവിന്ദൻ

READ ENGLISH VERSION

mv-govindan

കോഴിക്കോട്: ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാദ്ധ്യയുണ്ടെന്നുള്ളതിന്റെ തെളിവാണ് സുപ്രീംകോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് അതിരൂപതാദ്ധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും കോർപ്പറേറ്റ് ഹിന്ദുത്വവത്കരണ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പശ്ചാത്തലത്തിലും നിയമവാഴ്ച സാദ്ധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിയിലൂടെ രാജ്യം മനസിലാക്കുന്നത്. ജൂഡിഷ്യറിക്ക് അതിന്റെതായ ഇടപ്പെടൽ നടത്താനുള്ള ശേഷിയുണ്ടെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു. ഭരണഘടനാപരമാകണം ഗവർണറായാലും പ്രസിഡന്റായാലും പ്രധാനമന്ത്രിയായാലും. കാവി വത്കരണത്തിന്റെ അജണ്ട ഗവർണർമാരെ ഉപയോഗിച്ച് നടപ്പിലാക്കാനുള്ള ഇടപെടലുകൾ നല്ലതുപോലെ തിരുത്തപ്പെടുന്നു'- എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം,​ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ കേന്ദ്രം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ഹർജി നൽകാനാണ് തീരുമാനം. നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണറെപ്പോലെ രാഷ്‌ട്രപതിക്കും മൂന്നു മാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് ഈ മാസം എട്ടിന് വിധിയെഴുതിയത് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV GOVINDAN, CPM, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA