
തിരുവനന്തപുരം: ഭക്തരുടെ നെയ്യ് ഗുണനിലവാരമില്ലാത്തതാണെന്ന വാദമുയർത്തിയാണ്, പുറത്തുനിന്നും വാങ്ങി വ്യാപക ക്രമക്കേട് നടത്തിയതെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. അപ്പം, അരവണ നിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യാണ് ഉപയോഗിച്ചിരുന്നത്. അതേസമയം, ഭക്തർ കൊണ്ടുവന്ന നെയ്യുടെ ഗുണനിലവാര പരിശോധന എങ്ങനെ നടത്തിയെന്ന് വ്യക്തമല്ലെന്നും ദേവസ്വം വിജിലൻസ് പറയുന്നു.
കൊവിഡ് കാലത്താണ് നെയ്യ് കൂടുതലായി പുറത്തുനിന്നും വാങ്ങിയത്. അന്ന് നിയന്ത്രണമുണ്ടായിരുന്നതിനാൽ നെയ്യ് ലഭിക്കാത്ത സ്ഥിതിയുണ്ടായി. അതിന് മുമ്പും അപൂർവമായേ പുറത്തുനിന്നും വാങ്ങിയിട്ടുള്ളൂ. പരമാവധി 25,000 ലിറ്റർ നെയ്യിനാണ് ടെൻഡർ ക്ഷണിച്ചത്. എന്നാൽ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഭക്തർ കൊണ്ടുവന്നതിന് പുറമേ 1.77 ലക്ഷം ലിറ്റർ നെയ്യ് വാങ്ങി. ഇങ്ങനെ വാങ്ങേണ്ട ഒരു അടിയന്തര സാഹചര്യമില്ലായിരുന്നു. എങ്കിലും ഭരണസമിതി വാങ്ങി. എന്നാൽ ഇത്തവണ ബോർഡ് ടെൻഡർ വിളിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ എല്ലാ വർഷവും ടെൻഡർ ക്ഷണിക്കാറുണ്ട്.
ആദ്യയാവശ്യം എക്സി. ഓഫീസറുടേത്
അരവണയ്ക്കുള്ള നെയ്യുടെ ഗുണനിലവാരം കുറവായതിനാൽ പുറത്തുനിന്നും വാങ്ങണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ. പിന്നീട് ടെൻഡർ ക്ഷണിക്കാതെ മിൽമയുമായി ചർച്ച
2025 ജൂൺ ഏഴിന് ദേവസ്വം ബോർഡ് സെക്രട്ടറി ഉത്തരവിറക്കി. ഒരു ലിറ്ററിന് 510 രൂപയ്ക്കാണ് വാങ്ങിയത്. 2025ൽ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസർ ആവശ്യം ഉന്നയിച്ചപ്പോഴും ബോർഡ് വിശദമായി പരിശോധിച്ചില്ല.
ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ അറിയിച്ചില്ല.
5,000 ലിറ്ററുള്ള 35 ബാച്ചായി വേണം 1,77,060 ലിറ്റർ നെയ്യ് എത്തിക്കേണ്ടത്. ഇതിന് ഓരോന്നിനും ബാച്ച് നമ്പർ ഉണ്ടാകണം. സന്നിധാനത്തേക്ക് അയച്ചതിൽ ആറ് ബാച്ച് നമ്പറേ രേഖപ്പെടുത്തിയുള്ളൂ.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ലഭിച്ചത് ബാച്ച് നമ്പർ ഉള്ളതിന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |