SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.26 AM IST

ഇന്ത്യയിലെ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്; ഡോക്ടര്‍ മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു

READ ENGLISH VERSION
dr

ചെന്നൈ: ഹൃദയാരോഗ്യ വിദഗ്ദ്ധന്‍ ഡോക്ടര്‍ മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ത്യയിലെ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഡോക്ടര്‍ മാത്യു സാമുവല്‍ അറിയപ്പെടുന്നത്.

1986ല്‍ ഡോ. മാത്യു കളരിക്കലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. 1948-ല്‍ കോട്ടയത്തായിരുന്നു ജനനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിലായിരുന്നു ഉപരിപഠനം. 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സംസ്‌കാരം ഏപ്രില്‍ 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം മൂന്നു മണിയോടെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവല്‍, ആലുവ യു.സി കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എം.ഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സര്‍ജറിയില്‍ ട്യൂട്ടര്‍ ആയാണ് ഡോ. മാത്യു സാമുവല്‍ മെഡിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്.

ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, മുംബയ് സൈഫി ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ആശുപത്രികളില്‍ ഡോ. മാത്യു സാമുവല്‍ ജോലി ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA