
കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ജാമ്യഹർജിയെ എതിർത്ത് ഇ.ഡി ഹൈക്കോടതിയിൽ പത്രിക സമർപ്പിച്ചു. എക്സാലോജിക് ഇടപാടിലെ അന്വേഷണം തടസപ്പെടുത്താനുള്ള ആസൂത്രിത ആക്രമണമാണ് നടന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇ.ഡി അറിയിച്ചു. പ്രതികളായ ശ്രീജിത്, ജീവൻ, പി.എസ്.കിരൺ, അനിൽ കുമാർ, ഷഫീക്ക്, എസ്.സിദ്ധാർത്ഥ്, നിഷാദ് എന്നിവരാണ് ജാമ്യ ഹർജി നൽകിയത്. എല്ലാ ഹർജികളിലും കക്ഷി ചേർക്കാൻ ഇ.ഡി അപേക്ഷ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |