SignIn
Kerala Kaumudi Online
Saturday, 20 June 2026 1.00 PM IST

കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തി; മന്ത്രി പി രാജീവിനെതിരെ ഇഡിയുടെ സത്യവാങ്‌മൂലം

READ ENGLISH VERSION
p-rajeev

കൊച്ചി: കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‌ഡി). കരുവന്നൂ‌ർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. മന്ത്രിക്കെതിരെ കരുവന്നൂർ‌ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഇഡി സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത്.

അതേസമയം, കരുവന്നൂ‌ർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നൽകി. ഈ മാസം 19ന് ഹാജരാകാനാണ് നിർദേശം. ഹാജരാകുന്നതിന് എം എം വർഗീസിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.

സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. അഞ്ച് അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇഡി പറയുന്നു. കരുവന്നൂർ നിക്ഷേപ തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചിട്ടുണ്ട്. പാർട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബിനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായതിന് പിന്നാലെ പാർട്ടി അക്കൗണ്ടുകളിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER P RAJEEV, KARUVANNUR BANK FRAUD CASE, ED, AFFIDAVIT, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA