SignIn
Kerala Kaumudi Online
Saturday, 20 June 2026 3.28 AM IST

'ഓപ്പറേഷൻ തൂഫാന് ' 10 കോടി

d

തിരുവനന്തപുരം: ലഹരി ലഭ്യത കുറയ്ക്കാൻ പ്രത്യേക ആക്ഷൻ പ്രോട്ടോക്കോൾ നടപ്പാക്കുമെന്നും സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് മുൻകരുതൽ സംവിധാനങ്ങളൊരുക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു. പൊലീസിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്' 10കോടി രൂപ. ലഹരി വിമുക്ത ക്യാമ്പസുകൾ, ഡാർക്ക് നെറ്റ് നിരീക്ഷണം, സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കൽ, ബോധവത്കരണം എന്നിവ നടപ്പാക്കും. മയക്കുമരുന്നിന്റെ ഉത്ഭവ- വിതരണ ശൃംഖല കണ്ടെത്തി ഇല്ലാതാക്കാൻ പദ്ധതി .

എക്സൈസിന് ലാബ്

എക്സൈസിന് മാത്രമായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി സ്ഥാപിക്കും. സംസ്ഥാന നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ലഹരിമരുന്ന് കടത്ത് തടയാൻ എല്ലാ ചെക്ക് പോസ്റ്റുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള സിസിടിവി ക്യാമറകളും എക്സ് റേ ഗാമാ റേ സ്കാനറുകളും സ്ഥാപിക്കും. എക്സൈസ് ഓഫീസുകളിൽ എല്ലാത്തരം ലഹരിയും തിരിച്ചറിയാനാവുന്ന ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും. ആലപ്പുഴ ജില്ലയിൽ മാതൃകാ റേഞ്ച് ഓഫീസ് സ്ഥാപിക്കും. മാവേലിക്കര റേഞ്ചിൽ നിന്ന് ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും കായംകുളം റേഞ്ചിൽ പത്തിയൂർ പഞ്ചായത്തും നൂറനാട് റേഞ്ചിൽ നിന്ന് വള്ളികുന്നം പഞ്ചായത്തും ചേർത്തായിരിക്കും മാതൃകാ റേഞ്ച് .

കുട്ടികൾക്കെതിരായ

അതിക്രമങ്ങളോട് സന്ധിയില്ല

കുട്ടികൾക്കെതിരായ അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട് സ്വീകരിക്കും. ഇത്തരം പരാതികൾ അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ, പോർട്ടൽ എന്നിവ സജ്ജമാക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ 'മകൾക്കൊപ്പം' എന്ന പദ്ധതി. പട്ടാഴി, എടപ്പാൾ എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ. മണ്ണാർകാട്, തളിപ്പറമ്പ്, പത്തനംതിട്ട എന്നിവിടങ്ങളിൽ പുതിയ ജയിലുകൾ. ദേശീയപാത 66ൽ ഫയർഫോഴ്സിന്റെ അടിയന്തര രക്ഷാ സംഘങ്ങളെ വിന്യസിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA