
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാകാനിടയില്ലെന്നാണ് സൂചനകൾ.പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രഖ്യാപനം.പങ്കാളിത്ത പെൻഷൻ പദ്ധതി നിലനിൽക്കുന്ന മറ്റു പല സംസ്ഥാനങ്ങളിലും 14 ശതമാനമാണ് സർക്കാർ വിഹിതം. കേന്ദ്ര സർക്കാർ പുതുതായി കൊണ്ടു വന്ന യുപിഎസിൽ സർക്കാർ വിഹിതം 18 ശതമാനമാണ്. ഈ പശ്ചാത്തലത്തിൽ സർക്കാർ വിഹിതം കൂട്ടി മിനിമം പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാനാണ് സാദ്ധ്യത.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിനെക്കുറിച്ചുള്ള ജീവനക്കാരുടെ പരാതി പരിഹരിക്കുമെന്ന ഉറപ്പ് ആശ്വാസമാണ്. ഇൻഷ്വറൻസ് കമ്പനി നിശ്ചയിച്ചിട്ടുള്ള പല ചികിത്സാ പാക്കേജ് നിരക്കുകളും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പറഞ്ഞ് പല ആശുപത്രികളും മെഡിസെപ് ചികിത്സ നിഷേധിക്കുന്നു..പങ്കാളികളായ രണ്ടു പേരും സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടു പേരിൽ നിന്നും പ്രീമിയം പിടിക്കുന്നുണ്ട്. പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തുമോ, ചേരാൻ താൽപര്യമില്ലാത്തവരെ വിട്ടുനിൽക്കാൻ അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.
2024 ജൂലായ് ഒന്നു മുതൽ നടപ്പിലാക്കേണ്ട ജീവനക്കാരുടെ ശമ്പള ,പെൻഷൻ പരിഷ്കരണം നടപ്പിലാക്കുകയും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ കൂടുതൽ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന സൂചനയുണ്ട്.
പുതിയ ജില്ലകൾ രൂപീകരിക്കുന്നത് പഠിക്കാൻ കമ്മിഷൻ
ഭരണ സൗകര്യത്തിനായി സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകത പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 41 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറം വിഭജിക്കണമെന്നും തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ലവേണമെന്നുമാണ് പല സംഘടനകളും മുന്നോട്ടു വയ്ക്കുന്നത്. മൂവാറ്റുപുഴ, തൊടുപുഴ, ലോറേഞ്ച് ഉൾപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ലയെന്നതാണ് മറ്റൊരു ആവശ്യം. ബഡ്ജറ്റ് പ്രഖ്യാപിച്ചതോടെ ഇനി യു.ഡി.എഫിലും മന്ത്രിസഭായോഗത്തിലും ചർച്ച ചെയ്ത ശേഷമാവും കമ്മിഷനെ നിയമിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |