
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ എം.എ സോഷ്യോളജി (വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.),എം.ബി.എ ജനറൽ (ഈവനിംഗ് റെഗുലർ) പ്രവേശനത്തിന് 18ന് രാവിലെ 11മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.
നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ ഏപ്രിൽ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 17 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബി.എസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റീവാലുവേഷൻ സെക്ഷനിൽ ഹാജരാകണം.
അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിലേക്ക് 20ന് വൈകിട്ട് 5നകം അപേക്ഷിക്കാം. ഫോൺ- 04712308846, 9446827141.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |