
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 9,270 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 14,947 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും 32,291 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് 4 വരെ പ്രവേശനം നേടാം. വിശദ വിവരം https://hscap.kerala.gov.inൽ ലഭ്യമാണ്. കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് - 17,623 സീറ്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |