SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

ശബ്ദവിസ്മയവുമായി മോഹൻലാൽ വീണ്ടും ആകാശവാണിയിൽ

mm

തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'അഖില കേരള റേഡിയോ നാടകോത്സവം 2026'ൽ ശബ്ദം നൽകി മോഹൻലാൽ.തിരുവനന്തപുരം നിലയത്തിന്റെയും കൊച്ചി നിലയത്തിന്റേയും നാടകങ്ങൾക്ക് ശബ്ദം നൽകികൊണ്ടാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ എത്തുന്നത്.നാടകോത്സവത്തിലെ ആദ്യത്തെയും അവസാനത്തെയും നാടകത്തിലെ കേന്ദ്രകഥാപാത്രവും മോഹൻലാൽ ആണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.ഇന്ന് മുതൽ 18 വരെ നടക്കുന്ന റേഡിയോ നാടകോത്സവത്തിൽ മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖ താരങ്ങൾ അണിനിരക്കും.എല്ലാ ദിവസവും രാത്രി 9.30നാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്.പുനഃപ്രക്ഷേപണം അടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ഉണ്ടായിരിക്കും.കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലൂടെയും 'ന്യൂസ് ഓൺ എയർ' ആപ്പിലൂടെയും നാടകങ്ങൾ ആസ്വദിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA