SignIn
Kerala Kaumudi Online
Sunday, 19 July 2026 4.35 AM IST

ഗോകുലം ഗ്രൂപ്പ് സ്ഥാപകദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു ആഘോഷം 21ന് കൊച്ചിയിലും 23ന് ചെന്നൈയിലും

gokulam

തിരുവനന്തപുരം: ഗോകുലം ഗ്രൂപ്പ് സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റാഫ് ഡേ ആഘോഷം 21ന് കൊച്ചിയിലും ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷം 23ന് ചെന്നൈയിലും നടക്കുമെന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലനും വൈസ് ചെയർമാൻ വി.സി.പ്രവീണും ഡയറക്ടർ കെ.കെ.പുഷ്പാംഗദനും അറിയിച്ചു. 57 വ‌ർഷം പിന്നിടുന്ന ഗോകുലം ഗ്രൂപ്പ് ആയിരക്കണക്കിന് ജീവനക്കാരുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംരംഭമായി മാറിക്കഴിഞ്ഞു. 21ന് രാവിലെ 10ന് കൊച്ചി ശ്രീ ഗോകുലം കൺവെൻഷൻ സെന്ററിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്റ്റാഫ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ലഹരിക്കെതിരെയുള്ള പൊലീസിന്റെ പദ്ധതിയായ തൂഫാന് പിന്തുണയ‌‌ർപ്പിച്ച് ആഭ്യന്തരമന്ത്രി ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്ന അയ്യായിരത്തിലധികം വരുന്ന ജീവനക്കാ‌ർ ഏറ്റുചൊല്ലും. രമേശ് ചെന്നിത്തലയും മറ്റ് വിശിഷ്ട വ്യക്തികളും ജീവനക്കാരും ചേർന്ന് ഗോകുലം ഗോപാലനെ ആദരിക്കും. ആഭ്യന്തര മന്ത്രിക്കുള്ള സ്വീകരണവും ചടങ്ങിൽ നൽകും. ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ടി.ജെ.വിനോദ് എം.എൽ.എ, മേയർ വി.കെ.മിനിമോൾ എന്നിവർ ആശംസയർപ്പിക്കും. മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലൻ,വൈസ് ചെയർമാൻ വി.സി.പ്രവീൺ,ഡയറക്ടർമാരായ കെ.കെ.പുഷ്പാംഗദൻ,എ.എം.ശങ്കരൻ എന്നിവർ സംസാരിക്കും. അസി.ജനറൽ മാനേജർമാരായ കെ.ജയരാജൻ സ്വാഗതവും ബി. ജിതേഷ് നന്ദിയും പറയും.സിനിമാ,രാഷ്ട്രീയ,സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കേരളത്തിലെമ്പാടുമുള്ള ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 20 ടീമുകളുടെ കലാമത്സരം നടക്കും. 23ന് ചെന്നൈയിൽ നടക്കുന്ന ചെയ‌ർമാന്റെ ജന്മദിനാഘോഷത്തിൽ തമിഴ് സിനിമാ,രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡയറക്ട‌ർമാ‌‌‌ർക്കും ജീവനക്കാ‌ർക്കുമുള്ള ഗോൾഡ് മെഡൽ ചെയർമാൻ സമ്മാനിക്കും.ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സ്റ്റാഫ് ഡേയോടനുബന്ധിച്ച് ഗോകുലം ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ (ചെയർമാൻ),ശ്രീ ഗോകുലം ഹോട്ടൽസ് കോർ‌പ്പറേറ്റ് ജനറൽ മാനേജ‌ർ ആ‌ർ. ജയറാം (വൈസ് ചെയ‌ർമാൻ),അസി. ജനറൽ മാനേജ‌ർമാരായ കെ. ജയരാജൻ (ജനറൽ കൺവീന‌ർ),ബി. ജിതേഷ് (സെക്രട്ടറി),ഷീജ ചന്ദ്രകാന്ത് (ജോയിന്റ് സെക്രട്ടറി),സന്ദീപ് ശരത് മോഹൻ (ട്രഷറർ) തുടങ്ങിയവരടക്കം 501 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA