SignIn
Kerala Kaumudi Online
Thursday, 03 September 2026 1.46 AM IST

ദേവസ്വം വിജിലൻസ് എസ്.പിയുടെ കാലാവധി നീട്ടി

aa

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറായ എസ്.പി വി. സുനിൽകുമാറിന്റെ കാലാവധി 2027 ജനുവരി 31 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. അദ്ദേഹത്തിന്റെ സേവനം അടുത്ത മണ്ഡല-മകരവിളക്ക് സീസണിലും തുടരുന്നതാണ് ഉചിതമെന്ന ഹൈക്കോടതി നിർദ്ദേശം പരിഗണിച്ചാണിത്.

ശബരിമല സ്വർണക്കൊള്ളയിലും നെയ്യ് ക്രമക്കേടിലുമടക്കം പ്രാഥമികാന്വേഷണം നടത്തിയത് സുനിൽകുമാറിന്റെ നേതൃത്വത്തിലാണ്.

ചീഫ് വിജിലൻസ് ഓഫീസറെ സഹായിക്കുന്ന സിവിൽ പൊലീസ് ഓഫീസർമാരായ പി. അജീഷ്, സുജിത്ത് ചന്ദ്രൻ എന്നിവരുടെ കാലാവധിയും ജനുവരി 31 വരെ നീട്ടാൻ

ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. വിജിലൻസ് വിഭാഗത്തിൽ ഒരു സബ് ഇൻസ്പെക്ടറുടെ ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി നികത്താനും നിർദ്ദേശിച്ചു.ശബരിമല സന്നിധാനത്തടക്കം വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി 18ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA