SignIn
Kerala Kaumudi Online
Friday, 02 October 2026 2.24 AM IST

എരുമേലിയിൽ സൗകര്യങ്ങൾ ഉറപ്പാക്കണം: ഹൈക്കോടതി

hc

കൊച്ചി:ശബരിമല തീർത്ഥാടകർക്കായി എരുമേലി ഇടത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മണ്ഡല-മകരവിളക്ക് സീസണിലും മാസപൂജാവേളയിലും എരുമേലിയിൽ പരാതികൾ പരിഹരിക്കാനും ഏകോപനത്തിനുമായി ഡെപ്യൂട്ടികളക്ടറെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടായി അടിയന്തരമായി നിയമിക്കാനും നിർദ്ദേശമുണ്ട്. അയ്യപ്പസേവാ സമാജം ഭാരവാഹികളായ മനോജ്.എസ്.നായർ, അരുൺ സതീഷ് എന്നിവരുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി.രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാർക്കിംഗ് കേന്ദ്രങ്ങളിൽ കുടിവെള്ളം, ശൗചാലയം എന്നിവ വേണം. ഉയർന്ന ചാർജ് ഈടാക്കുന്നിടത്ത് സി.സി ടി.വി, ഇ.വി ചാർജിംഗ് പോയിന്റുകൾ, ഡിജിറ്റൽ സ്ലോട്ട് ബോർഡുകൾ, ഓൺലൈൻ ബുക്കിംഗ് ആപ്പ് തുടങ്ങിയ സൗകര്യങ്ങളും വേണം. പേട്ടതുള്ളലിന് രാസകുങ്കുമവും സിന്ദൂരവും ഉപയോഗിക്കുന്നത് കോടതി നേരത്തേ നിരോധിച്ചിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ മേൽനോട്ടം നിലവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയ്ക്ക് പുറമെ എരുമേലി ഉൾപ്പെടെയുള്ള എല്ലാ ഇടത്താവളങ്ങളിലേക്കും വ്യാപിച്ചിട്ടുളളതിനാൽ ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA